പിണറായി വിജയൻ കുടുംബത്തിനുവേണ്ടി ഭരണം നടത്തുന്ന മുഖ്യമന്ത്രി: ജോസഫ് വാഴയ്ക്കൻ
1485469
Monday, December 9, 2024 3:44 AM IST
വണ്ടിപ്പെരിയാർ: കുടുംബാംഗങ്ങൾക്കായി മാത്രം ഭരണം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ. പതിനാല് വർഷമായി ഇടതുപക്ഷം ഭരിക്കുന്ന വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ അഴിമതിക്കും വികസനമുരടിപ്പിനും തൊഴിലുറപ്പിലെ അഴിമതിക്കും എതിരേ കോൺഗ്രസ് വണ്ടിപ്പെരിയാർ, വാളാർഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജീവ്ഭവൻ പരിസരത്തുനിന്ന് ആരംഭിച്ച ജനകീയ മാർച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ ധർണയിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, ആർ. ഗണേശൻ, കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്, എം. ഉദയസൂര്യൻ, കെ.എ. സിദ്ദിഖ്, വി.ജി. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.