മലങ്കരയിൽ സീപ്ലെയിൻ പദ്ധതി നടപ്പാക്കണം
1485222
Sunday, December 8, 2024 3:45 AM IST
മൂലമറ്റം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന സീ പ്ലെയിൻ പദ്ധതിയുടെ പ്രയോജനം മലങ്കര ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട്-എം അറക്കുളം മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.
ഹെലി ടൂറിസത്തിനായി മൂലമറ്റത്തെ കെഎസ്ഇബി വക ഹെലിപ്പാഡ് ഉപയോഗപ്പെടുത്താനാകും. മണ്ഡലം പ്രസിഡന്റ് അമൽ കുഴിക്കാട്ടുകുന്നേൽ, അജിത് ചെറുവള്ളത്ത്, ദീപു മലയിൽ, ബിബിൻ കൊല്ലപ്പള്ളിൽ, ജിജോ കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു.