സിഎച്ച്ആര്‍: നെടുങ്കണ്ടത്ത് കര്‍ഷക കോണ്‍ഗ്രസിന്റെ രാപകല്‍ സമരം
1485220
Sunday, December 8, 2024 3:45 AM IST
നെടുങ്കണ്ടം: സിഎച്ച്ആര്‍ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമ്പത്, 10 തീയതികളില്‍ നെടുങ്കണ്ടത്ത് രാപകല്‍ സമരം നടത്തുമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.
2002ല്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന സിഎച്ച്ആര്‍ വനഭൂമിയാണെന്ന വാദവുമായി സുപ്രീം കോടതിയില്‍ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാത്തതും സര്‍ക്കാര്‍ അഭിഭാഷകര്‍ മൗനം പാലിച്ചതും മൂലമാണ് ജില്ലയിലെ നാല് താലൂക്കുകളിലെ പട്ടയ വിതരണം കോടതി തടഞ്ഞത്.
വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെയുള്ള കെട്ടിടനിര്‍മാണവും കോടതി തടഞ്ഞിരിക്കുകയാണ്. ഇടതു സർക്കാരിന്റെ കർഷക ്രോഹ നയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മേഖലയില്‍ കര്‍ഷകരെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം കാലങ്ങളായി നടക്കുകയാണ്. നിര്‍മാണ നിരോധന ഉത്തരവ്, കുത്തകപ്പാട്ടം പുതുക്കി നല്‍കാത്തത്, വന്യജീവി ആക്രമണം തടയാത്തത്, ഇഎസ്ഐ പ്രശ്നം എന്നിവയെല്ലാം ഇതിന് തെളിവാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് രാപ്പകല്‍ സമരം നടത്തുന്നത്.
ഒമ്പതിന് രാവിലെ 11 ന് നെടുങ്കണ്ടം കിഴക്കേക്കവലയില്‍ ആരംഭിക്കുന്ന രാപകല്‍ സമരം മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും 10ന് ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തിയും ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്, അഡ്വ. എം.എന്‍. ഗോപി, അഡ്വ. എസ്. അശോകന്, തോമസ് രാജന്, എ.കെ. മണി, റോയി കെ. പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എ.ഡി. സാബൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
രാപകല്‍ സമരത്തിന് പിന്നാലെ ജില്ലാതല വാഹന ജാഥ, നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രതിഷേധ യോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്രകള്‍ തുടങ്ങിയ സമര പരിപാടികളും നടത്തുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍, സംസ്ഥാന ജന. സെക്രട്ടറിമാരായ ജോസ് മുത്തനാട്ട്, ശശിധരന് നായര്‍, കെ.എ. ഏബ്രഹാം, ജില്ലാ സെക്രട്ടറി ജോസ് ആനക്കല്ലില്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നുവിളയില്‍ എന്നിവര്‍ അറിയിച്ചു.