അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന​ത് ആ​ളു​ക​ളി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും രാ​ത്രി​യി​ല്‍ ടൗ​ണ്‍ പ​രി​സ​ര​ത്തെ ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ലും മോ​ഷ​ണശ്ര​മം ന​ട​ന്നു.

അ​ടി​മാ​ലി​യും സ​മീ​പ പ​ട്ട​ണ​ങ്ങ​ളും കാ​മ​റാ​നി​നീ​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ങ്കി​ലും അ​ടി​മാ​ലി ടൗ​ണി​ലു​ള്‍​പ്പെ​ടെ മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ആ​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ഇ​രു​മ്പു​പാ​ലം, പ​ത്താം​മൈ​ല്‍ മേ​ഖ​ല​ക​ളി​ലും മു​മ്പ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം അ​ടി​മാ​ലി ടൗ​ണി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഒ​രാ​ളെ അ​ടി​മാ​ലി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു.

മോ​ഷ​ണ സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തിനാൽ പോലീസ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായി.