വാർഡ് വിഭജനത്തിൽ അപാകതയെന്നു പരാതി
1484751
Friday, December 6, 2024 4:33 AM IST
പട്ടയക്കുടി: വാർഡ് വിഭജനത്തിൽ അപാകതയെന്നു പരാതി . വണ്ണപ്പുറം പഞ്ചായത്തിലെ നാലാം വാർഡായ പട്ടയക്കുടിയിലും മൂന്നാം വാർഡായ രാജഗിരിയിലുമാണ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നത്.
ആദിവാസി മേഖലയായ പട്ടയക്കുടി വാർഡിൽ ഉൾപ്പെട്ട ട്രൈബൽ സ്കൂൾ ഇവിടെനിന്നു മാറ്റി രാജഗിരിയിൽ ഉൾപ്പെടുത്തിയതും രാജഗിരി വാർഡിൽ മുന്‍പുണ്ടായിരുന്ന അയ്യപ്പൻപാറ ഭാഗത്തെ കുടുംബങ്ങളെ പട്ടയക്കുടി വാർഡിലേക്കു ചേർത്തതുമാണ് വിനയായത്.
ആദിവാസികളുടെ ഉൗരുകൂട്ടങ്ങൾ ഉൾപ്പെടെ നടത്തിവന്നിരുന്ന സ്കൂൾ ഈ വാർഡിൽ നിന്നു മാറ്റിയതും പരാതിക്ക് ഇടയ്ക്കിയിട്ടുണ്ട്. വാർഡ് വിഭജനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഡിലിമിറ്റേഷൻ കമ്മിറ്റി, ജില്ലാകളക്ടർ എന്നിവർക്ക് പരാതി നൽകി.