ഷെഫീക്ക് വധശ്രമക്കേസ്: വിസ്താരം പൂർത്തിയായി
1484750
Friday, December 6, 2024 4:33 AM IST
തൊടുപുഴ: ഷെഫീക്ക് വധശ്രമക്കേസിലെ വിസ്താരം തൊടുപുഴ ഒന്നാം അഡീഷണൽ കോടതിയിൽ പൂർത്തിയായി. കഴിഞ്ഞ ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ. ബാൽ ആരോഗ്യനില മനസിലാക്കാൻ ഷെഫീക്കിനെ നേരിട്ട് സന്ദർശിച്ചിരുന്നു.
2013 ജൂലൈയിലാണ് നാലരവയസുകാരനായ ഷെഫീക്ക് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിനിരയായത്. തുടർന്നു വിദഗ്ധ ചികിൽസ നൽകിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.നിലവിൽ ഷെഫീക്ക് അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണയിലാണ്. പോറ്റമ്മ രാഗിണിയാണ് ഷെഫീക്കിനെ പരിചരിക്കുന്നത്.
ഈ മാസം കേസിൽ വിധി പറയും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.രാജേഷ് കോടതിയിൽ ഹാജരായി.