ടൂറിസം ക്ലബ് ജില്ലാ കണ്വൻഷൻ നടത്തി
1484747
Friday, December 6, 2024 4:33 AM IST
ഇടുക്കി: കേരള ടൂറിസം ക്ലബ് ജില്ലാ കണ്വൻഷൻ വാഗമണ്‍ അഡ്വഞ്ചർ പാർക്കിലെ അമിനിറ്റി സെന്ററിൽ നടത്തി. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതേഷ് ജോസ് അധ്യക്ഷത വഹിച്ചു.
ടൂറിസം ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ പി.സച്ചിൻ ടൂറിസം ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ കോ-ഓർഡിനേറ്ററായി അഖിൽ ബാബു, ഡെപ്യൂട്ടി കോഓർഡിനേറ്റർമാരായി ഗൗരി, അനന്തകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.
ടൂറിസം ക്ലബ് ഡെസ്റ്റിനേഷൻ അഡോപ്ഷൻ പ്രോജക്റ്റിന്റെ ഭാഗമായി ജില്ലയിൽ ക്ലബിന് ദത്തെടുക്കാൻ പറ്റുന്ന ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റ് ഡിടിപിസി സെക്രട്ടറി ടൂറിസം ക്ലബിന്റെ കണ്‍വീനർക്ക് കൈമാറി.