തോട്ടം മുറിച്ചുവിൽപ്പന തടയണം
1484744
Friday, December 6, 2024 4:21 AM IST
പീരുമേട്: താലൂക്കിലെ തോട്ടം ഭൂമി മുറിച്ചുവിൽക്കുന്നത് തടയണമെന്ന് കേരള പ്ലാന്റേഷൻ മിഷൻ യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനുണ്ടെന്ന് പറഞ്ഞ് വർഷങ്ങളായി ആയിരക്കണക്കിന് ഏക്കർ ഭൂമി മുറിച്ചു വിൽക്കുകയാണ്. യാതൊരു നിയമങ്ങളും പാലിക്കാതെയാണ് ഉടമകൾ തോട്ടം വിൽക്കുന്നത്.
തേയിലച്ചെടികൾ പിഴുതുമാറ്റി ഭൂമി റിസോർട്ട് മാഫിയകൾക്ക് നാളുകളായി വിറ്റു വരുന്നുണ്ടെങ്കിലും വർഷങ്ങളായി തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നില്ല. അനധികൃത ഭൂമി വിൽപ്പനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ചെയർമാൻ ഷിബു കെ. തന്പി, ജനറൽ സെക്രട്ടറി പി.ടി. ശീകുമാർ എന്നിവർ ആവശ്യപ്പെട്ടു.