വാർഡ് പുനർനിർണയം: ജില്ലയിൽ 480 പരാതികൾ
1484742
Friday, December 6, 2024 4:21 AM IST
തൊടുപുഴ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡു വിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ലഭിച്ചത് 480 പരാതികൾ. സംസ്ഥാനത്ത് ഏറ്റവും കുറവ് പരാതികൾ ലഭിച്ച ജില്ലയാണ് ഇടുക്കി. ആകെ 54 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിൽ പഞ്ചായത്തുകളിൽ 440 പരാതികൾ ലഭിച്ചു. രണ്ട് നഗരസഭകളിലായി 40 പരാതികളും ലഭിച്ചു. രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പരാതികളൊന്നും ലഭിച്ചില്ല.
പരാതികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരിശോധിക്കും. പരാതിക്കാരെ കേൾക്കുന്നതിനായി ഹിയറിംഗും സംഘടിപ്പിക്കും. തുടർന്നായിരിക്കും അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക. വാർഡ് വിഭജനത്തോടെ ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലായി 49 വാർഡുകളാണ് കൂടുന്നത്.