കളക്ടറേറ്റ് സന്ദർശിച്ച് സെന്റ് തോമസ് സ്കൂൾ കുട്ടികൾ
1484741
Friday, December 6, 2024 4:21 AM IST
ചെറുതോണി: കരിമ്പൻ സെന്റ് തോമസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഇടുക്കി കളക്ടറേറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുമായും ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപു മായും സംവദിച്ചു.
കുട്ടികൾക്ക് ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാവണമെന്നും ആ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ കഠിനാധ്വാനം ചെയ്യണമെന്നും ജില്ലാ കളക്ടർ കുട്ടികളോട് പറഞ്ഞു.
കുട്ടികളുടെ സംശയങ്ങൾക്ക് കളക്ടറും ജില്ലാ പോലീസ് മേധാവിയും മറുപടി നൽകി. തുടർന്ന് ജില്ലാ കോടതിയും കുട്ടികൾക്ക് കാണാൻ അവസരം ലഭിച്ചു. പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രഭ ഡിഎസ്ടി, പിടിഎ പ്രസിഡന്റ് അനീഷ് പൈലി, സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.