പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു
1484740
Friday, December 6, 2024 4:21 AM IST
വണ്ടിപ്പെരിയാർ: തേയിലത്തോട്ടത്തിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ പോയ വയോധികൻ പാമ്പുകടിയേറ്റു മരിച്ചു. വണ്ടിപ്പെരിയാർ പശുമല നല്ലതമ്പി കോളനിയിൽ താമസിക്കുന്ന മണി (68) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. തോട്ടത്തിനുള്ളിൽ മണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിലാണ് അണലി ഇനത്തിൽപ്പെട്ട പാമ്പിന്റെ കടിയേറ്റാണ് മണി മരണപ്പെട്ടതെന്ന് കണ്ടെത്തിയത്.
ഭാര്യ: കുളന്തയമ്മ. മക്കൾ: മാരിയപ്പൻ, മുത്ത്മാരി, പ്രഭാകരൻ. മരുമക്കൾ: കസ്തൂരി , ആരോഗ്യധനുഷ് രാജ്. സംസ്കാരം ഇന്ന് ഒന്നിനു വണ്ടിപ്പെരിയാർ പൊതുശ്മശാനത്തിൽ.