ഇ​ടു​ക്കി: കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ലോ​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന​താ​യി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ (വി​ജി​ല​ൻ​സ്) ആ​ശു​പ​ത്രി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. ജീ​വ​ന​ക്കാ​ർ ഡി​എം​ഒ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ലാ​ത്ത സ​ബ് സെ​ന്‍റ​റു​ക​ളി​ൽ അ​വ ല​ഭ്യ​മാ​ക്കാ​ൻ ഡി​എം​ഒ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.​മേ​ലോ​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 17 ജീ​വ​ന​ക്കാ​രു​ണ്ടെ​ന്ന് ഇ​ടു​ക്കി ഡി​എം​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ൽനി​ന്നു ജീ​വ​ന​ക്കാ​ർ പോ​കു​ന്പോ​ൾ പോ​കു​ന്ന സ്ഥ​ല​വും സ​മ​യ​വും മൂ​വ്മെ​ന്‍റ് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ടൂ​ർ ഡ​യ​റി സൂ​പ്പ​ർ​വൈ​സ​റും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ഒ​പ്പി​ട്ടി​രി​ക്ക​ണം. ഒപി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സം മു​ന്പേ അ​ക്കാ​ര്യം എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​ഞ്ചിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​

എ​ന്നാ​ൽ റി​പ്പോ​ർ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ അ​വാ​സ്ത​വ​മാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ മേ​ലോ​രം ഉൗ​രു​മൂ​പ്പ​ൻ ഏ​ബ്ര​ഹാം ഇ​റ്റ​ക്ക​ൽ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെക്കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഡി​എം​ഒ യു​ടെ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഇ​ടു​ക്കി ഡി​എം​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഇ​ത് ഒ​രു വ​ർ​ഷം തു​ട​ര​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.