കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടു

തൊ​ടു​പു​ഴ: പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് നി​ലനി​ർ​ത്താ​ൻ തീ​രു​മാ​നം. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന്‍റെ ഇ​ട​പെ​ട​ലി​നെ ത്തുട​ർ​ന്നാ​ണ് സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് തൊ​ടു​പു​ഴ​യി​ൽത​ന്നെ നി​ലനി​ർ​ത്താ​ൻ ന​ട​പ​ടി​യാ​യ​ത്.

രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കുന്ന ര​ജി​സ്റ്റേ​ർ​ഡ്, സ്പീ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ ല​യ​ന​ത്തെത്തു​ട​ർ​ന്നാ​ണ് തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ 12 സോ​ർ​ട്ടിം​ഗ് ഓ​ഫീ​സു​ക​ൾ അ​ട​ച്ചുപൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ തൊ​ടു​പു​ഴ, തി​രൂ​ർ, കാ​സ​ർ​ഗോ​ഡ് ഓ​ഫീ​സു​ക​ൾ നി​ലനി​ർ​ത്താ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​ന​മാ​യിരിക്കുന്ന​ത്.

ഇ​തി​നുപു​റ​മേ സ്പീ​ഡ് പോ​സ്റ്റു​ക​ൾ നേ​രി​ട്ടു കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ൻ​ട്രാ സ​ർ​ക്കി​ൾ ഹ​ബ്കൂ​ടി തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ക്കും. ജി​ല്ല​യി​ലെ ഒ​രേ​യൊ​രു സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് അ​ട​ച്ചുപൂ​ട്ടു​ന്ന​തി​നെ​തിരേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കി​യാ​ൽ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ മേ​ൽ​വി​ലാ​സ​ക്കാ​ര​നു ല​ഭി​ക്കാ​ൻ വൈ​കു​മെ​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി.

നേ​ര​ത്തേത​ന്നെ സ്പീ​ഡ് പോ​സ്റ്റ്, പാ​ഴ്​സ​ൽ ഉ​രു​പ്പ​ടി​ക​ളു​ടെ സോ​ർ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽനി​ന്നു കൊ​ച്ചി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തുമൂ​ലം ഇ​പ്പോ​ൾ​ത്ത​ന്നെ ജി​ല്ല​യി​ൽ ഇ​ത്ത​രം ഉ​രു​പ്പ​ടി​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. ര​ജി​സ്റ്റേ​ർ​ഡ്, ഓ​ർ​ഡി​ന​റി ത​പാ​ലും ഇ​ത്ത​ര​ത്തി​ൽ മാ​റ്റി ഓ​ഫീ​സ് പൂ​ർ​ണ​മാ​യി അ​ട​ച്ചുപൂ​ട്ടാ​നാ​യി​രു​ന്നു നീ​ക്കം.

ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ മൂ​വാ​റ്റു​പു​ഴ, തൊ​ടു​പു​ഴ, കു​മ​ളി, ക​ട്ട​പ്പ​ന, മൂ​ന്നാ​ർ തു​ട​ങ്ങി ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​പാ​ൽ വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

രാ​ജ്യ​ത്താ​കെ 216 ആ​ർ​എം​എ​സ് ഓ​ഫീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. തൊ​ടു​പു​ഴ​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​ണ്. ഇ​ടു​ക്കി ജി​ല്ല​യ്ക്കു പു​റ​മേ മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, ക​ല്ലൂ​ർ​ക്കാ​ട്, പോ​ത്താ​നി​ക്കാ​ട്, രാ​മ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ഇ​വി​ടെ നി​ന്നാ​ണ് ത​രം​തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.

64 പി​ൻ​കോ​ഡു​ക​ളി​ലെ ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള ഉ​രു​പ്പ​ടി​ക​ളാ​ണ് ഇ​വി​ടെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ദി​വ​സേ​ന അ​യ്യാ​യി​ര​ത്തോ​ളം ര​ജി​സ്റ്റേ​ർ​ഡ് ക​ത്തു​ക​ളാ​ണ് ഇ​വി​ടെ സോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ സ​ർ​ക്കാ​ർ ക​ത്തു​ക​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ൽ ല​ക്ഷ​ത്തോ​ളം ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ഇ​വി​ടെ​യെ​ത്തി​യ ശേ​ഷ​മാ​ണ് മേ​ൽ​വി​ലാ​സ​ക്കാ​ര​ന്‍റെ പ​ക്ക​ലെ​ത്തു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ ത​രം​തി​രി​ക്ക​ൽ ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾത്ത​ന്നെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ൾ​പ്പെ​ടെ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. കൊ​ച്ചി​യി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റാ​നി​ട​യാ​യാ​ൽ ഇ​ത് വീ​ണ്ടും വൈ​കാ​നി​ട​യാ​ക്കും. മു​പ്പ​തോ​ളം സ്ഥി​രം ജീ​വ​ന​ക്കാ​രും പ​ത്തോ​ളം ദി​വ​സ വേ​ത​ന​ക്കാ​രും ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കി​യാ​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​കു​​ന്ന സ്ഥി​തി വി​ശേ​ഷ​വും സം​ജാ​ത​മാ​യി​രു​ന്നു.

സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ് നി​ലനി​ർ​ത്തു​ന്ന​തി​നു പു​റ​മേ സ്പീ​ഡ് പോ​സ്റ്റു​ക​ൾ നേ​രി​ട്ടു കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ൻ​ട്രാ സ​ർ​ക്കി​ൾ ഹ​ബ് കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ സ്പീ​ഡ് പോ​സ്റ്റു​ക​ൾ മേ​ൽ​വി​ലാ​സ​ക്കാ​ര​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും ഒ​ഴി​വാ​കും. നേ​ര​ത്തേ സ്പീ​ഡ് പോ​സ്റ്റു​ക​ൾ കൊ​ച്ചി​യി​ലെ​ത്തി​ച്ച് സോ​ർ​ട്ടിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ടു​ക്കി​യി​ലെ മേ​ൽ​വി​ലാ​സ​ക്കാ​ര​നെ തേ​ടി​യെ​ത്തി​യി​രു​ന്ന​ത്. ഇ​നി തൊ​ടു​പു​ഴ​യി​ൽത്ത​ന്നെ സോ​ർ​ട്ടിം​ഗ് ന​ട​ക്കു​മെ​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ സ്പീ​ഡ് പോ​സ്റ്റു​ക​ൾ മേ​ൽ​വി​ലാ​സ​ക്കാ​ര​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കാ​നാ​വും.

ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​നു പി.​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ​ൽ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സി.​ഡി.​ശാ​ന്ത​ൻ, ഗി​രീ​ഷ് ബാ​ബു, ജി​ഷ്ണു എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര പോ​സ്റ്റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.