നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
1484702
Thursday, December 5, 2024 11:30 PM IST
കരിമണ്ണൂർ : ക്ലബിനു മുന്നിലെ മരത്തിൽ നക്ഷത്രം തൂക്കുന്നതിനിടെ 11 കെവി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറാടി നെല്ലിച്ചുവട്ടിൽ പരേതനായ ജെയിംസിന്റെ മകൻ സാജു (46)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 3.30നു കന്പിപ്പാലത്തുള്ള ക്ലബിനു മുന്നിൽ നക്ഷത്രം തൂക്കുന്നതിനായി കയറിൽ ഇലക്ട്രിക് വയർകെട്ടി മരത്തിനു മുകളിലേക്ക് എറിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിൽ കയർകുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ത്രേസ്യാമ്മ. അവിവാഹിതനാണ്.