പാന്പുകടിയേറ്റ് മരിച്ചു
1484701
Thursday, December 5, 2024 11:30 PM IST
വണ്ടിപ്പെരിയാർ: തേയില തോട്ടത്തിൽ നിന്നു പാന്പുകടിയേറ്റു ഗൃഹനാഥൻ മരിച്ചു. വണ്ടിപ്പെരിയാർ, പശുമല നല്ലതന്പി കോളനിയിൽ മണി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ തോട്ടത്തിൽ പ്രാഥമികാവശ്യം നിർവഹിക്കാനെത്തിയ മണിക്ക് പാന്പുകടിയേൽക്കുകയായിരുന്നു.
ഇദ്ദേഹത്തെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്നു വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് അണലി ഇനത്തിൽപ്പെട്ട പാന്പിന്റെ കടിയേറ്റാണ് മണി മരണമടഞ്ഞതെന്നു വ്യക്തമായത്.
സംസ്കാരം ഇന്ന് ഒന്നിന് വണ്ടിപ്പെരിയാർ പൊതുശ്മശാനത്തിൽ.ഭാര്യ: കുളന്തയമ്മ. മക്കൾ: മാരിയപ്പൻ, മുത്ത്മാരി, പ്രഭാകരൻ. മരുമക്കൾ: കസ്തൂരി, ആരോഗ്യധനുഷ് രാജ്.