ഉപവാസ സമരം
1484498
Thursday, December 5, 2024 4:09 AM IST
കട്ടപ്പന: കട്ടപ്പന ഐടിഐയിൽ കെ എസ് യു ഉപവാസ സമരം നടത്തി.ഐടിഐ കളിലെ എ സി ഡി, ഇഎസ് അധ്യാപകരുടെ പോസ്റ്റ് വെട്ടിക്കുറയ്ക്കുകയും ഗസ്റ്റ് അധ്യാപകരെ അറിയിപ്പില്ലാതെ നിയമിക്കരുതെന്ന നിർദേശം നിനിൽക്കുകയും ചെയ്യുന്നതിനാൽ പല ഐടിഐ കളിലും ഈ വിഷയങ്ങൾക്ക് അധ്യാപകർ ഇല്ലാത്ത സാഹചര്യമാണ്.കട്ടപ്പന ഐടിഐയിൽ ഈ തസ്തികകളിൽ രണ്ടു പോസ്റ്റുകളാണ് മൂന്നു മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നത്.
ഇതു സംബന്ധിച്ച് നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമാകാത്തത്തിൽ പ്രതിഷേധിച്ച് ഉടനടി അധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു ഐടിഐ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലെ ഉപവാസ സമരം സംഘടിപ്പിച്ചത്.
കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ ജോർജ്, യൂണിറ്റ് അംഗങ്ങളായ ജെറോം ഷിബു, സൂര്യ പ്രകാശ്,ജോ പോൾ, ബിബിൻ ബിജു, സഹത് സലീം, ഫെബിൻ എം. ടോണി , റോയൽ വി. രാജ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.