ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ പിതൃവേദിയുടെ കർഷകചന്ത
1484497
Thursday, December 5, 2024 4:08 AM IST
തൊടുപുഴ: വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിൽ നേരിട്ട് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ പിതൃവേദിയുടെ നേതൃത്വത്തിൽ കർഷകചന്ത ആരംഭിച്ചു.
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന കാർഷിക കൂട്ടായ്മയിലൂടെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഗുണമേന്മയുള്ളവ സ്വന്തമാക്കാനും സാധിക്കും.
കർഷക ചന്തയുടെ ഉദ്ഘാടനം വികാരി ഫാ. തോമസ് വട്ടത്തോട്ടത്തിൽ നിർവഹിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിമുറ്റത്തുനിന്ന് ഉത്പന്നങ്ങൾ വാങ്ങാമെന്ന് ഭാരവാഹികൾ അറിയിച്ചു.