പാറമടയ്ക്കെതിരേ സൂചനാസമരം
1484496
Thursday, December 5, 2024 4:08 AM IST
കരിങ്കുന്നം: പൊന്നന്താനത്ത് പ്രവർത്തിക്കുന്ന എസ്.എൻ പാറമട അടച്ചുപൂട്ടുക, സ്ഫോടനത്തിൽ തകർന്ന വീടുകൾക്ക് പകരം പുതിയവീട് നിർമിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതി പ്രത്യക്ഷ സമരത്തിലേക്ക്.
ആദ്യപടിയായി ഇന്നു രാവിലെ 11നു തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഓഫീസിനു മുന്നിൽ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.