നെടിയശാല പള്ളിയിൽ പിടിനേർച്ച
1484493
Thursday, December 5, 2024 4:08 AM IST
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല സെന്റ് മേരീസ് പള്ളിയിൽ വചനപ്രഘോഷണവും പിടിനേർച്ചയും ഏഴിനു നടക്കും. രാവിലെ 6.15ന് വിശുദ്ധകുർബാന, നൊവേന. 9.30നു ജപമാല, 10നു വിശുദ്ധകുർബാന,വചനപ്രഘോഷണം-ഫാ.മാത്യു തറപ്പേൽ. തുടർന്നു നൊവേന, അദ്ഭുത കിണറ്റിങ്കലേക്ക് പ്രദക്ഷിണം, പിടിനേർച്ച ആശീർവാദവും വിതരണവും.
കുടുംബകൂട്ടായ്മയിലെ മണക്കാട് സെന്റ് അഗസ്റ്റിൻ, പുതുപ്പരിയാരം സെന്റ് സ്റ്റീഫൻ യൂണിറ്റുകൾ പിടിനേർച്ചയ്ക്ക് നേതൃത്വം നൽകുമെന്ന് വികാരി ഫാ.ജോണ് ആനിക്കോട്ടിൽ, അസി.വികാരി ഫാ. ജസ്റ്റിൻ ചേറ്റൂർ എന്നിവർ അറിയിച്ചു.