സുമനസുകൾ സഹായിച്ചാൽ ജോണിന് വൃക്ക മാറ്റിവയ്ക്കാം
1484492
Thursday, December 5, 2024 4:08 AM IST
കരിങ്കുന്നം: വൃക്കരോഗബാധിതനായ ഗൃഹനാഥൻ സുമനസുകളുടെ കരുണ തേടുന്നു. കരിങ്കുന്നം നെടുന്പുറത്ത് പരേതനായ സെബാസ്റ്റ്യന്റെ മകൻ ജോണ്‍ (48) ആണ് സഹായം തേടുന്നത്. ഒരുവർഷമായി വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണ് ഇദ്ദേഹം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിൽസ നടത്തിവരുന്നത്. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തണം.
വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഭാര്യയുടെ വൃക്ക അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
തൊടുപുഴ ജ്യോതി സൂപ്പർബസാറിൽ എൻപി വർക്സിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇവിടെനിന്നു ലഭിച്ചിരുന്ന വരുമാനംകൊണ്ടാണ് ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്. ജോണ്‍ രോഗബാധിതനായതോടെ കുട്ടികളുടെ പഠനവും വീട്ടുചെലവും ചികിൽസയും മുന്നോട്ടുകൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. പത്രവിതരണക്കാരനായും ജോണ്‍ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.
ചികിൽസാ സഹായത്തിനായി എസ്ബിഐ കരിങ്കുന്നം ബ്രാഞ്ചിൽ ഭാര്യയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബിന്ദു ജോണ്‍, അക്കൗണ്ട്നന്പർ: 67364971652,ഐഎഫ്എസ് സി കോഡ്: എസ്ബിഐ എൻ0070224.ഫോണ്‍: 9656904324.(ഫോണ്‍പേ).