മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര സമാപിച്ചു
1484491
Thursday, December 5, 2024 4:08 AM IST
തൊടുപുഴ: ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെയും കിസാൻ വിംഗിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നുവന്ന മണ്ണവകാശ പ്രഖ്യാപന ജനകീയ പദയാത്ര കഞ്ഞിക്കുഴിയിൽ സമാപിച്ചു.
സമാപന സമ്മേളനം പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസണ് ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ ഭൂപ്രശ്നങ്ങളിൽ ജില്ലയിലും ജില്ലയ്ക്ക് പുറത്തും പാർട്ടിക്ക് രണ്ടഭിപ്രായമില്ലെന്നും എന്നും മലയോര ജനതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണ്, കിസാൻ വിംഗ് സംസ്ഥാന കോ-ഓർഡിനേറ്റർ മാത്യു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദയാത്ര.
അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി മുഖ്യ പ്രഭാഷണവും എഎപി സംസ്ഥാന കിസാൻ വിംഗ് കോ-ഓർഡിനേറ്റർ മാത്യു ജോസ് ആമുഖപ്രസംഗവും നടത്തി.