കൊന്നത്തടിയിൽ കേരളോത്സവം
1484489
Thursday, December 5, 2024 4:08 AM IST
അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ എട്ടുവരെ നടക്കും. നാളെ രാവിലെ 8.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്യും. ഫുട്ബോൾ മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. രാവിലെ ഒൻപതിന് പാറത്തോട് സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ കലാമത്സരങ്ങളും സ്റ്റേഡിയത്തിൽ ക്രിക്കറ്റും വൈകുന്നേരം ആറിന് കമ്പിളികണ്ടം വൈസ് മെൻസ് ക്ലബ്ബിൽ ബാഡ്മിന്റണും നടക്കും.
ഏഴിനു രാവിലെ ഒൻപതിന് ബീനാമോൾ സ്റ്റേഡിയത്തിൽ സ്പോർട്സും സെന്റ് ജോർജ് പള്ളി ഗ്രൗണ്ടിൽ വോളിബോൾ, സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കായിക മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിന് പാറത്തോട് ടൗണിൽ വടംവലി മത്സരവും നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള യുവജനങ്ങൾ keralotsavam2024 എന്ന വെബ്സൈറ്റിൽ ഇന്നു വൈകുന്നേരം അഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.