സിപിഎം അടിമാലി ഏരിയാ സമ്മേളനത്തിനു തുടക്കം
1484488
Thursday, December 5, 2024 4:08 AM IST
അടിമാലി: സിപിഎം അടിമാലി ഏരിയാ സമ്മേളനത്തിന് കുഞ്ചിത്തണ്ണിയില്‍ തുടക്കം കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. കെ. ജയചന്ദ്രന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ സി പി എം ജില്ലാ കമ്മിറ്റിയംഗം ടി. കെ. ഷാജി പതാക ഉയര്‍ത്തി. കെ. ബി. വരദരാജന് അധ്യക്ഷത വഹിച്ചു.
എം. എം. മണി എം എല്‍ എ, അഡ്വ. എ. രാജ എം എല്‍ എ, ടി. കെ. സുധേഷ്കുമാര്, എം. എം. കുഞ്ഞുമോന്, വി. ജി. പ്രതീഷ്കുമാര്‍, കെ.പി. മേരി തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.