കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1484487
Thursday, December 5, 2024 3:58 AM IST
രാജാക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. രാജാക്കാട് എൻ ആർ സിറ്റി മുട്ടിമറ്റത്തിൽ ബിനീഷ് (43) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.
മകൾക്ക് മരുന്നു വാങ്ങാൻ രാജാക്കാടിന് വരുന്ന വഴി രാത്രി 8.20ന് മാങ്ങാത്തൊട്ടി കവലയിൽ നിയന്ത്രണംവിട്ടു വന്ന കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിനീഷിനെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.
തുടർന്ന് പാലാ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാലിന് സംസ്കാരം വീട്ടുവളപ്പിൽ നടക്കും.
ഭാര്യ അശ്വതി കനകപ്പുഴ താളനാനിയിൽ കുടുംബാംഗം. മക്കൾ: ശിവാനി, ശ്രീനന്ദ്.