വിദേശ ടൂറിസ്റ്റിന് ബൈക്ക് അപകടത്തിൽ പരിക്ക്
1484486
Thursday, December 5, 2024 3:58 AM IST
പീരുമേട്: വിദേശ ടൂറിസ്റ്റിന് ബൈക്ക് അപകടത്തിൽ പരിക്കേറ്റു. ജർമനി സ്വദേശി ഹാൻസ്(56)ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ അപകടത്തിൽ പ്പെട്ടത്. പീരുമേട് സലഫി മസ്ജിദിന് സമീപമാണ് അപകടം.
ഇരു കൈകളും ഒരു കാലും ഒടിഞ്ഞു. ചുണ്ടിന് മുറിവുണ്ട്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് വിനോദസഞ്ചാരികളാണ് ഇരു ബൈക്കുകളിലായി വന്നത്.