ഗ്രേസ് മാർക്ക്: നിവേദനം നൽകി
1484482
Thursday, December 5, 2024 3:58 AM IST
കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 2022 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് മന്ത്രി റോഷി അഗസ്റ്റിൻ മുഖേന വിദ്യാർഥികൾ നിവേദനം നൽകി.
ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പടെ രണ്ട് സ്കൂളുകളിലാണ് 2022 വർഷത്തിൽ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചത് .