ജില്ലാതല ലഹരിവിരുദ്ധ ക്വിസ് മത്സരം
1484242
Wednesday, December 4, 2024 4:35 AM IST
തങ്കമണി: ജില്ല വിമുക്തി മിഷനും തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ക്ലബും നടത്തിയ ജില്ലാതല ലഹരിവിരുദ്ധ ക്വിസ് മത്സരം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. തങ്കമണി സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ബിബിൻമോൻ വർഗീസ് നയിച്ചു. 20 സ്കൂളുകളിൽനിന്നായി 40 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒന്നാം സ്ഥാനവും കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തുടർന്ന് നടന്ന അനുമോദനയോഗത്തിൽ സ്കൂൾ മാനേജർ റവ. ഡോ. ജോസ് മാറാട്ടിലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. വിദ്യാഭ്യാസ ഓഫീസർ കെ.കെ. യശോധരൻ, തങ്കമണി റേഞ്ച് പ്രിവൻറ്റീവ് ഓഫീസർ ബിനു ജോസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷൈജുമോൻ ജേക്കബ്, സ്കൂൾ പ്രിൻസിപ്പൽ സാബു കുര്യൻ,
ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ഡിജോ ദാസ്, കോ-ഓർഡിനേറ്റർ സ്റ്റെഫി ഏബ്രഹാം, എംപിടിഎ പ്രസിഡന്റ് ലിസമ്മ ജോസഫ്, സ്കൂൾ വിമുക്തി ക്ലബ് കോ-ഓഡിനേറ്റർ ജിജി തോമസ്, ബിജു തോമസ്, ജോബിൻ കെ. കളത്തിക്കാട്ടിൽ, അലൻ മരിയ ജോസ് എന്നിവർ നേതൃത്വം നൽകി.