മച്ചിപ്ലാവ് കാർമൽ ജ്യോതി സ്കൂളിന് കിരീടം
1484241
Wednesday, December 4, 2024 4:35 AM IST
ഇടുക്കി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തങ്കമണി സെന്റ് തോമസ് പാരിഷ് ഹാളിൽ കലാകായിക മത്സരങ്ങളും സമ്മേളനവും നടത്തി.
സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കലാ കായിക മത്സരത്തിൽ മച്ചിപ്ലാവ് കാർമൽ ജ്യോതി സ്കൂൾ ഓവറോൾ കിരീടം നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്,
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് എന്നിവർ പ്രസംഗിച്ചു.