ജില്ലാ പോലീസ് സഹകരണ സംഘം വാർഷികം
1484240
Wednesday, December 4, 2024 4:35 AM IST
ഇടുക്കി: ജില്ലാ പോലീസ് സഹകരണ സംഘം 29-മത് വാർഷിക പൊതുയോഗം ചെറുതോണിയിൽ നടന്നു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡോഗ് സ്ക്വാഡിലെ മാഗി, എയ്ഞ്ചൽ എന്നീ പോലീസ് നായ്കളെയും ഹാന്‍ഡ് ലോഴ്സിനെയും ആദരിച്ചു.
വിശിഷ്ട സേവനത്തിന് രാഷ്പ്രതിയുടെ പോലീസ് മെഡൽ നേടിയവരെയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളെയും ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ കരസ്ഥമാക്കിയവരെയും കലാകായിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികവു തെളിയിച്ച അംഗങ്ങളുടെ കുട്ടികളെയും ആദരിച്ചു.
അകാലത്തിൽ വിട്ടുപിരിഞ്ഞ തൊടുപുഴ വനിതാ ഹെൽപ്പ് ലൈൻ എഎസ്ഐ ടി.എസ്. സുനീറയുടെ കുടുംബസഹായനിധി വിതരണവും ഇടുക്കി മെഡിക്കൽ കോളജിനുള്ള വീൽച്ചെയർ വിതരണവും നടന്നു. യോഗത്തിൽ സംഘം പ്രസിഡന്റ് എച്ച്. സനൽകുമാർ അധ്യക്ഷത വഹിച്ചു.
കട്ടപ്പന എഎസ്പി രാജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഇടുക്കി ഡിവൈഎസ്പി വിത്സണ് മാത്യു, സജീവ് ചെറിയാൻ, കെ.എസ്. ഒൗസേഫ്, എം. അജിത് കുമാർ, എച്ച്. അനീഷ്കുമാർ, ഇ.ജി. മനോജ്കുമാർ, ആർ. ബൈജു, അഖിൽ വിജയൻ, ആർഷ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.