കർഷകർക്കുള്ള പരിശീലനവും ഫീൽഡ് തല സർവേയും നടത്തി
1484239
Wednesday, December 4, 2024 4:31 AM IST
തൊടുപുഴ: കർഷകർക്കുള്ള പരിശീലനവും ഫീൽഡ്തല സർവേയും നടത്തി. മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസും കോതമംഗലം എൽദോ മാർ ബസലിയോസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തൊടുപുഴ കൃഷിഭവനും തൊടുപുഴ നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
രജിസ്ട്രേഷനും ഫീൽഡ് തല സർവേയും വെങ്ങല്ലൂർ മുനിസിപ്പൽ മോഡൽ യുപി സ്കൂളിൽ നടത്തി. വാർഡംഗം നിധി മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കൃഷി ഭവനിലെ എം.എച്ച്. സൽമ കർഷകർക്കുള്ള പരിശീലനവും ബോധവത്കരണ ക്ലാസും നൽകി. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി അഡ്വ. സുജ തോമസ്, എം. ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.