തൊടുപുഴ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് മാർച്ചും ധർണയും നാളെ
1484238
Wednesday, December 4, 2024 4:31 AM IST
ചെറുതോണി: വയനാട് ദുരന്തം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും യാതൊരു സഹായവും ചെയ്യാത്ത കേന്ദ്ര സർക്കാരിന്റെ പകപോക്കൽ സമീപനത്തിനെതിരേ നാളെ തൊടുപുഴ പോസ്റ്റൽ സുപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ. സലിംകുമാർ അറിയിച്ചു.
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമാണ് തൊടുപുഴ പോസ്റ്റൽ സുപ്രണ്ട് ഓഫീസ് മാർച്ച്. 400ലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും 2000ത്തിലധികം വീടുകൾ തകരുകയും ചെയ്ത മഹാദുരന്തം കണ്ടില്ലെന്നു നടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രത്തിന്റേത്.
മാർച്ചും ധർണയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. നേതാക്കളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, കെ. സലിംകുമാർ, സി.വി. വർഗീസ്, കെ.കെ ശിവരാമൻ,
ജോസ് പാലത്തിനാൽ, കെ.ഐ ആന്റണി, അനിൽ കുവപ്ലാക്കൽ, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു, ജോണി ചെരുവുപുറം, കോയ അമ്പാട്ട്, കെ.എൻ. റോയി, കെ.എം. ജബാർ, പി.കെ. വിനോദ്, സി. ജയകൃഷ്ണന് എന്നിവർ പ്രസംഗിക്കും.