മോഷണംപോയ ഏലക്കായ്ക്ക് മൂന്ന് അവകാശികൾ; എസ്പിക്ക് പരാതി
1484237
Wednesday, December 4, 2024 4:31 AM IST
നെടുങ്കണ്ടം: മോഷണം പോയ പച്ച ഏലക്കായ്ക്ക് മൂന്ന് അവകാശികൾ. ഒരാൾ എസ്പിക്ക് പരാതി നൽകി .
കഴിഞ്ഞ 30ന് നെടുങ്കണ്ടം പാറത്തോടിന് സമീപം സ്വർണക്കുഴിയിലെ വഴിയിൽ വച്ച് മോഷ്ടിച്ച 20 കിലോ ഏലക്കയുമായി മധ്യപ്രദേശ് സ്വദേശിയെ പ്രദേശത്തെ ഏലത്തോട്ടത്തിലെ കാവൽക്കാർ പിടികൂടിയിരുന്നു. പിന്നാലെ ഇയാളുടെ തൊഴിലുടമയും മറ്റൊരു തോട്ടമുടമയും പൊതു പ്രവര്‍ത്തകയുമായ സ്ത്രീയും അവകാശ വാദവുമായി രംഗത്തെത്തി.
സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് ഇതര സംസ്ഥാന തൊഴിലാളി ജോലി ചെയ്തിരുന്ന തോട്ടത്തിൽനിന്നുമാണ് ഏലക്ക മോഷ്ടിച്ചതെന്ന നിഗമനത്തിലെത്തി.
എന്നാൽ തൊട്ടടുത്ത ദിവസം തന്റെ പരാതിയില്‍ പോലീസ് കേസെടുക്കുന്നില്ലെന്നും പ്രതിയെ സംരക്ഷിക്കുകയാണെന്നുമാരോപിച്ച് സ്ത്രീ എസ്പിക്ക് പരാതി നൽകുകയായിരുന്നു.