ഗവ. മെഡിക്കൽ കോളജിൽ ലാപ്രോസ്കോപി സംവിധാനം
1484233
Wednesday, December 4, 2024 4:31 AM IST
ഇടുക്കി: മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിന് കീഴിൽ ആരംഭിച്ച ആധുനിക ലാപ്രോസ്കോപ്പി സംവിധാനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് റോഡ് വികസനത്തിനായി 18 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ആർഎംഒ ഡോ. നവാസ്, സർജറി വിഭാഗം മേധാവി ഡോ. ആർ.സി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.