ബൈക്ക് മറിഞ്ഞ് പരിക്ക്
1484232
Wednesday, December 4, 2024 4:31 AM IST
നെടുങ്കണ്ടം: അമിതവേഗതയിലെത്തിയ ബൈക്ക് വീടിന്റെ ഭിത്തിയിലും കൽക്കെട്ടിലും മരത്തിലും ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. എഴുകുംവയല്‍ പുന്നക്കവല കുന്നുംപുറത്ത് ആദര്‍ശിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.30 ഓടെ എഴുകുംവയല്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്താണ് അപകടം നടന്നത്. പുന്നക്കവലയിലെ വീട്ടില്‍നിന്നു നെടുങ്കണ്ടത്തെ ജോലി സ്ഥലത്തേക്ക് പോകുന്ന സമയത്താണ് അപകടം. ഇതിനിടെ മരത്തിലും കല്‍ക്കെട്ടിലും ഇടിച്ച ബൈക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പരിക്കേറ്റ ആദര്‍ശിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.