കാർഷിക സെൻസസ്: വിവരശേഖരണം തുടങ്ങി
1484231
Wednesday, December 4, 2024 4:31 AM IST
ഇടുക്കി: 11-ാമത് കാർഷിക സെൻസസിന്റെ ഭാഗമായുള്ള രണ്ടും മൂന്നും ഘട്ട വിവരശേഖരണം ജില്ലയിൽ തുടങ്ങി. ആകെയുള്ള വാർഡുകളിൽനിന്നു തെരഞ്ഞടുത്തിട്ടുള്ള 177 വാർഡുകളിൽ രണ്ടാംഘട്ടവും ഇതിൽ ഉൾപ്പെടുന്ന 60 വാർഡുകളിൽ മൂന്നാംഘട്ട സർവേയുമാണ് നടക്കുന്നത്.
ഭൂവിനിയോഗം, കൃഷി രീതി, വളപ്രയോഗം, ജലസേചനം, കീടനാശിനി, കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി, കാർഷിക ബാധ്യതകൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ മുഖേനയാണ് വിവരശേഖരണം.