ബൈബിൾ പാരായണമാസം: രൂപതാതല ഉദ്ഘാടനം
1484215
Wednesday, December 4, 2024 3:59 AM IST
രാജകുമാരി: കെസിബിസി ബൈബിൾ കമ്മീഷൻ ആഹ്വാനം ചെയ്ത ബൈബിൾ പാരായണ മാസത്തിന്റെ ഇടുക്കി രൂപതാ തല ഉദ്ഘാടനം രാജകുമാരി ദൈവമാതാ തീർഥാടന ദൈവാലയത്തിൽ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് നിർവഹിച്ചു.
ഇടുക്കി രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് ആഘോഷമായ വചനപ്രതിഷ്ഠ നടത്തി. ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിച്ച വചന പാരായണത്തിന് ഫാ. ഫിലിപ്പ് ഐക്കര,
ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാ. മാത്യു അഴകനാക്കുന്നേൽ, ചെറുപുഷ്പ മിഷൻ ലീഗ് രൂപത ാ വൈസ് ഡയറക്ടർ സിസ്റ്റർ സ്റ്റാർലെറ്റ് സിഎംസി, മിഷൻ ലീഗ് രൂപത പ്രസിഡന്റ് സെസിൽ ജോസ്, ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു, ജനറൽ ഓർഗനൈസർ ജയിംസ് തോമസ് എന്നിവർ നേതൃത്വം നൽകി.