തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് - തെ​ക്കും​ഭാ​ഗം റോ​ഡ് നി​ർ​മാ​ണം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം നി​ല​ച്ചു. റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും പൊ​ട്ടി​യ പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും റോ​ഡ​രി​കി​ൽ ഉ​യ​ർ​ന്ന് ശ​രി​യാ​യി താ​ഴ്ത്താ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ജ​ല അ​ഥോ​റി​റ്റി ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടാ​തെ റോ​ഡ​രി​കി​ൽ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന അ​ഞ്ച് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ കെഎസ്ഇ​ബി ത​യാ​റാ​കു​ന്നി​ല്ല.

പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​ല അ​ഥോ​റി​റ്റി​യി​ൽ നാ​ലു ല​ക്ഷം രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ട​ച്ചി​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു മാ​റ്റാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തേത്തു​ട​ർ​ന്നാ​ണ് റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തിവ​ച്ച​ത്. പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ ഇ​നി​യു​ള്ള ജോ​ലി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടുപോ​കാ​നാ​കി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി നാ​ലു മാ​സം മു​ൻ​പ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​താ​ണ്. ഇ​തി​നാ​യി റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും കു​ത്തിപ്പൊ​ളി​ച്ചിട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​രി​ക് കെ​ട്ടും ക​ലു​ങ്ക് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി. ഇ​നി മെ​റ്റ​ൽ വി​രി​ക്ക​ണ​മെ​ങ്കി​ൽ റോ​ഡി​ലെ പൈ​പ്പു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും നീ​ക്ക​ണം.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് പോ​ലും കൊ​ടു​ക്കാ​ൻ കെഎസ്ബി ത​യാ​റാ​യി​ട്ടി​ല്ല. ഈ ​മാ​സ​ത്തോ​ടെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച നി​ർ​മാ​ണം എ​ങ്ങു​മെ​ത്താ​ത്ത നി​ല​യി​ലാ​ണ്. വ​ഴി ഉ​യ​ർ​ത്താ​ൻ മ​ണ്ണി​ട്ട ഭാ​ഗ​ത്ത് മ​ഴ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ഇ​പ്പോ​ൾ വ​ലി​യ കി​ട​ങ്ങാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൂ​ന്നാ​ഴ്ച മു​ൻ​പ് ഇ​തുസം​ബ​ന്ധി​ച്ച് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ യോ​ഗം വി​ളി​ച്ചെ​ങ്കി​ലും ജ​ല​ അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ന്ന് പൈ​പ്പ് മാ​റ്റാ​ൻ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ച​ത​ല്ലാ​തെ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഇ​തേത്തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി എം​എ​ൽ​എ​യു​ടെ ഓ​ഫീസ് അ​റി​യി​ച്ചു. ഇ​തി​നി​ടെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കെ​തി​രേ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.