ഹൈജംപിൽ സ്വർണ മെഡൽ നേടി ഷാൽബിൻ ഇടുക്കിയുടെ അഭിമാനമായി
1484212
Wednesday, December 4, 2024 3:59 AM IST
ചെറുതോണി: ഷാൽബിന്റെ സ്വർണ മെഡലിന് മധുര പ്രതികാരത്തിന്റെ തിളക്കം. പാലയിൽ നടക്കുന്ന എംജി സർവകലാശാല അത് ലറ്റിക്ക് മത്സരത്തിന്റെ ഒന്നാംദിവസം തന്നെ ഹൈജംപിൽ സ്വർണം നേടിയാണ് ഷാൽബിൻ ഇടുക്കിക്കഭിമാനമായി മാറിയത്. ചങ്ങനാശേരി എസ്ബി കോളജിലെ എംഎ മലയാളം ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
പാലക്കാട് കല്ലടി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ കായികമേളയിലും ദേശീയകായികമേളയിലും പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരനാണ് ഇത്തവണ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
കരിമ്പൻ കുട്ടപ്പൻസിറ്റി സ്വദേശിയായ ഷാൽബിന്റെ പിതാവ് മറയൂരിൽ ഗവ. ഹോമിയോ ട്രൈബൽ മൊബൈൽ യൂണിറ്റിലെ അറ്റൻഡറാണ്. അമ്മ ഷൈലജ ചെറുതോണിയിൽ തയ്യൽക്കട നടത്തുന്നു. പ്ലസ് ടു വിദ്യാർഥിയായ ഷെബിൻ ഏക സഹോദരനാണ്.