സിപിഎമ്മിന് ജില്ലയിൽ ആദ്യ വനിതാ ഏരിയ സെക്രട്ടറി
1484211
Wednesday, December 4, 2024 3:59 AM IST
രാജാക്കാട്: സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ ആദ്യമായാണ് സിപിഎം വനിത ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
ഇന്നലെ രാജാക്കാട് നടന്ന ഏരിയ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മുൻ മന്ത്രി എം.എം. മണിയുടെ മകളും രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി മുൻ ജില്ലാ കമ്മിറ്റിയംഗവുമാണ് സുമ.
രാജാക്കാട് വെട്ടുകല്ലമാക്കൽ സുരേന്ദ്രനാണ് ഭർത്താവ്.മകൾ ഉണ്ണിമായ.