കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു
1484210
Wednesday, December 4, 2024 3:59 AM IST
വണ്ടിപ്പെരിയാർ: അയ്യപ്പഭക്തരുടെ വാഹനവും സ്വകാര്യ കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ വണ്ടിപ്പെരിയാറിൽനിന്നു കുമളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറും ആന്ധ്രപ്രദേശിൽനിന്നു ശബരിമല ദർശനത്തിന് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനവും കുമളി 66 -ാം മൈൽ വില്ലേജിന് സമീപമാണ് കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് അയ്യപ്പഭക്തരുടെ വാഹനം റോഡിൽനിന്നു തെന്നിമാറി കുഴിയിലേക്ക് പോവുകയും സ്വകാര്യ കാർ റോഡിൽ തന്നെ വട്ടം തിരിഞ്ഞു നിൽക്കുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റ വണ്ടിപ്പെരിയാർ മഞ്ജുമല പുതുലയം സ്വദേശി മുഹമ്മദാലി (58)നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.