ഫാ. മാത്യു കുന്നത്തിന് ആദരം
1484174
Tuesday, December 3, 2024 8:13 AM IST
തൊടുപുഴ: പൗരോഹിത്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു കുന്നത്തിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉപഹാരം സമ്മാനിച്ചു.
രാജു തരണിയിൽ പൊന്നാട അണിയിച്ചു. മർച്ചന്റ്സ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡുമായി സഹകരിച്ച് പത്തോളം പേർക്കുള്ള ഭവന നിർമാണ ധനസഹായ വിതരണവും എംപി നിർവഹിച്ചു.
കൂടാതെ മർച്ചന്റ് ട്രസ്റ്റ് പ്രസിഡന്റ് ആർ. ജയശങ്കർ, ഭാരവാഹികൾ, യൂത്ത് വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രജീഷ് രവി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. രമേശ്, തൊടുപുഴ യൂത്ത്വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, വനിതാവിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരിജ കുമാരി എന്നിവരെയും ആദരിച്ചു. സി.കെ. നവാസ്, സാലി എസ്. മുഹമ്മദ്, അനിൽകുമാർ പീടികപ്പറന്പിൽ, ടി.എൻ. പ്രസന്നകുമാർ, നാസർ സൈര, ജോസ് കളരിക്കൽ, ഷെരീഫ് സർഗം എന്നിവർ പ്രസംഗിച്ചു.