പട്ടയനടപടി പൂർത്തിയാക്കണം: കർഷകക്കൂട്ടായ്മ
1484172
Tuesday, December 3, 2024 8:13 AM IST
വണ്ണപ്പുറം: വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് മുണ്ടൻമുടി കമ്യൂണിറ്റി ഹാളിൽ ചേർന്ന കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. മുണ്ടൻമുടി ബാപ്പുജി ലൈബ്രറി, റബർ ഉത്പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കർഷക കൂട്ടായ്മ സംഘടിപ്പിച്ചത്.
1980 ലെ കേന്ദ്ര വനസംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസ് കർഷകർക്കും വ്യാപാരികൾക്കും എതിരാണ്. എന്നാൽ 2023- ൽ കേന്ദ്ര വനസംരക്ഷണ നിയമം ഭേദഗതി ചെയ്തതോടെ കൃഷിക്കാർക്ക് അനുകൂലമായ സാഹചര്യമാണുള്ളത്.
നിയമഭേദഗതിയുടെ ആനുകൂല്യം നേടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ എക്സ്പേർട്ട് കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ വി.ബി. രാജൻ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഷൈനി റെജി, ടീ ബോർഡ് അംഗം തുളസീധരൻ പിള്ള , പി.യു. ഷാഹുൽ ഹമീദ്, സണ്ണി കളപ്പുര, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോയി കാണിയക്കാട്ട്, വി.ഡി.ജോസ്, സേവ്യർ തോമസ് എന്നിവർ പ്രസംഗിച്ചു.