നെടുങ്കണ്ടം കപ്പ് ഫുട്ബോള്‍: കേരള പോലീസ് ചാമ്പ്യന്മാർ
1484160
Tuesday, December 3, 2024 8:13 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള പോലീസ് ചാമ്പ്യന്മാരായി. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കോവളം എഫ്സിയെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് കപ്പുയര്‍ത്തിയത്.
മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് നെടുങ്കണ്ടം കപ്പ് അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റ്് നടന്നത്. ഫൈനല്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ നേടിയ ഏക പക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കോവളം എഫ്സിയെ പരാജയപ്പെടുത്തി കേരള പോലീസ് ടീം കപ്പ് നേടുകയായിരുന്നു.
ചാമ്പ്യന്മാര്ക്ക് ഒരു ലക്ഷം രൂപയും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സ്അപ് ടീമിന് 50,000 രൂപയും ട്രോഫിയും നല്കി. മികച്ച കളിക്കാരനായി സന്തോഷ് ട്രോഫി താരം കൂടിയായ കേരള പോലീസിന്റെ സജീഷും മികച്ച ഗോള്‍കീപ്പറായി കേരള പോലീസിന്റെ മുഹമ്മദ് അസറും തെരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങില്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫികളും സമ്മാനങ്ങളും എം.എം. മണി എംഎല്‍എ നല്കി. എന്‍എസ്എ ചെയര്‍മാനും ജില്ലാ സ്പോട്സ് കൗണ്‍സില്‍ അംഗവുമായ ടി.എം. ജോണ്അധ്യക്ഷത വഹിച്ചു.