സിപിഎം അടിമാലി ഏരിയാ സമ്മേളനം
1484159
Tuesday, December 3, 2024 8:13 AM IST
അടിമാലി: സിപിഎം അടിമാലി ഏരിയാ സമ്മേളനം മൂന്നു മുതൽ അഞ്ചു വരെ കുഞ്ചിത്തണ്ണിയിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
വിവിധ ജാഥകൾ മൂന്നിനു സംഗമിക്കും. നാളെ രാവിലെ 10ന് കുഞ്ചിത്തണ്ണി സുരഭി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. മേരി, എസ്. സതീഷ് തുടങ്ങി യവർ പങ്കെടുക്കും.