ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തയാൾ പിടിയിൽ
1484158
Tuesday, December 3, 2024 8:13 AM IST
കട്ടപ്പന: കട്ടപ്പനയിൽ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത സന്തോഷ് എന്നയാളെ പോലീസ് പിടികൂടി. രാജകുമാരി ഇല്ലിക്കൽ ബിജു എന്നാണ് ഇയാൾ ഇപ്പോൾ വിലാസം പറയുന്നത്. സമീപത്തെ സിസി കാമറയിൽ പതിഞ്ഞ ചിത്രമാണ് ഇയാളെ പിടികൂടാൻ സഹായമായത്.
നവംബർ രണ്ടിന് വ്യാപാര സ്ഥാപനത്തിന് മുന്നിൽനിന്ന ആൾ ലോട്ടറി വില്പനക്കാരിയായ തൂക്കുപാലം സ്വദേശി വെട്ടത്ത് കിഴക്കേതിൽ ഗീതയുടെ പക്കൽനിന്ന് അഞ്ച് സെറ്റ് ലോട്ടറി ടിക്കറ്റുകൾ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.