ഈട്ടിത്തടി ഒളിപ്പിച്ച നിലയിൽ
1484155
Tuesday, December 3, 2024 8:13 AM IST
കുളമാവ്: പൂമാല നാളിയാനിയിൽ നിന്ന് വെട്ടിക്കടത്തിയ ഈട്ടിത്തടി ഒളിപ്പിച്ച നിലയിൽ ഈരാറ്റുപേട്ടയിൽനിന്നു വനം വകുപ്പുദ്യോഗസ്ഥർ കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ ഈരാറ്റുപേട്ട കീഴേടത്ത് തൗഫീക്കിന്റ പുരയിടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു തടി. തടി കടത്തിക്കെണ്ടു പോകാനുപയോഗിച്ച ലോറിയുൾപ്പെടെയാണ് വനപാലകർ കസ്റ്റഡിയിൽ എടുത്തത്.
തൊടുപുഴ റേഞ്ച് ഒഫീസർ സിജോ സാമുവൽ, ഡെപ്യുട്ടി റേഞ്ച് ഒഫീസർ കെ.ബി. സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സോണി ജോസ്, എ.പി. പത്മകുമാർ, പി.കെ. അജാസ്, പി. രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഈരാറ്റുപേട്ടയിലെത്തി തടി കണ്ടെടുത്തത്.