പെൻഷൻ കൈപ്പറ്റിയവരെ പിരിച്ചുവിടണമെന്ന്
1483722
Monday, December 2, 2024 4:17 AM IST
തൊടുപുഴ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാവപ്പെട്ടവരുടെ പെൻഷൻ കൈവശപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരും, പെൻഷൻ പറ്റിയ ജീവനക്കാരും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അവരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ പറഞ്ഞു.
വാങ്ങിയ പെൻഷൻ പലിശ സഹിതം തിരികേ പിടിക്കുന്നതിൽ അർഥമില്ല. അത് തെറ്റ് ചെയ്യാനുള്ള പ്രവണതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.