വന്യജീവി ശല്യം: കേരള കോണ്ഗ്രസ് ധർണ
1483721
Monday, December 2, 2024 4:17 AM IST
മുട്ടം: കാർഷിക മേഖലയിലെ തകർച്ചയ്ക്കു കാരണമായി തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തിനെതിരേ കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ശങ്കരപ്പിള്ളിയുലുള്ള വനംവകുപ്പ് ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തി. പാർട്ടി ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്ലോറി പൗലോസ്, പഞ്ചായത്തംഗങ്ങളായ ഷേർളി അഗസ്റ്റിൻ,
മാത്യു പാലംപറന്പിൽ, പരീത് കാനാപ്പുറം, സി.എച്ച്. ഇബ്രാഹിംകുട്ടി, ജോസഫ് തൊട്ടിത്താഴം, ടി. എച്ച് ഈസ, തുടങ്ങനാട് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി കൊടുങ്കയം, ജെയിൻ മ്ലാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.