വേളാങ്കണ്ണിമാത പള്ളിയുടെ കുദാശയും അമലോത്ഭവ തിരുനാളും നടത്തി
1483719
Monday, December 2, 2024 4:17 AM IST
പൂപ്പാറ: പുതുക്കിപ്പണിത പൂപ്പാറ വേളാങ്കണ്ണിമാത പള്ളിയുടെ കുദാശയും അമലോത്ഭവ തിരുനാളും നടത്തി. ഞായറാഴ്ച രാവിലെ മുരിക്കുംതൊട്ടി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിൽ വാഹന വെഞ്ചരിപ്പും തുടർന്ന് പൂപ്പാറ പള്ളിയിലേക്ക് വാഹന റാലിയും നടത്തി.
പള്ളിയിലെത്തിയ ബിഷപ്പിനെ വികാരി ഫാ. തോമസ് പുത്തൻപുരയിൽ, കൈക്കാരന്മാരായ ജോർജ് ചുണ്ടൻകുഴി, തോമസ് കുരുമ്പേൽ, ജോഷി മറ്റപ്പിള്ളിൽ, ജയിംസ് കളപ്പുര എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേവാലയ കൂദാശ നിർവഹിച്ച ശേഷം ബിഷപ് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഫാ. ജോർജ് തകിടിയേൽ, ഫാ. ജോസഫ് മേനംമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ടൗൺ പ്രദക്ഷിണവും സമാപനാശീർവാദവും സ്നേഹവിരുന്നും നടത്തി.