കേരളത്തിന്റെ പങ്ക് നിസ്തുലം: സൂസൻ ഫെർഗൂസൻ
1483715
Monday, December 2, 2024 4:11 AM IST
ഇടുക്കി: ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഗണ്യമായി വർധിച്ചതിൽ കേരളത്തിന്റെ സംഭാവന നിസ്തുലമാണെന്ന് യുഎൻ വിമൺ ഇന്ത്യയുടെ ഇന്ത്യ മേധാവി സൂസൻ ഫെർഗൂസൻ പറഞ്ഞു.
വനിതകളുടെ സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളൽ, സാന്പത്തിക ശക്തീകരണം എന്നീ മേഖലയിൽ കൈക്കൊണ്ട നടപടികൾ ഇതിന് സഹായകരമായി എന്നും അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയും സംയുക്തമായി ഇടുക്കി ജില്ലയിലെ മാങ്കുളത്ത് സംഘടിപ്പിച്ച ത്രിദിന ലിംഗസമത്വ-ഉത്തരവാദിത്വ ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേരള ടൂറിസത്തിന്റെ ലിംഗനീതി പരിപാടികൾക്ക് യുഎൻ വിമൻ പൂർണ സഹകരണം നൽകുമെന്നും അവർ പറഞ്ഞു.